എന്താണ് കോലി പിഴവുകള്‍ തിരുത്താത്തത്! ഈ കാഴ്ച നിരാശപ്പെടുത്തുന്നു

ബുധന്‍, 29 ഡിസം‌ബര്‍ 2021 (21:03 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലും പിഴവുകള്‍ ആവര്‍ത്തിച്ച് ഇന്ത്യന്‍ വിരാട് കോലി. ഔട്ട്‌സൈഡ് പന്തുകള്‍ക്ക് അലസതയോടെ ബാറ്റ് വീശിയാണ് സെഞ്ചൂറിയന്‍ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും കോലി പുറത്തായത്. തന്റെ പിഴവുകള്‍ തിരുത്താന്‍ കോലി എന്താണ് തയ്യാറാകാത്തതെന്ന് ആരാധകര്‍ ചോദിക്കുന്നു. രണ്ട് ഇന്നിങ്‌സുകളും കോലി പുറത്താകുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഔട്ട്‌സൈഡ് എഡ്ജുകള്‍ കോലി ആവര്‍ത്തിക്കുന്നതാണ് താരത്തിനു വിനയാകുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 10th സ്റ്റംപിലും രണ്ടാം ഇന്നിങ്‌സിലും 8th സ്റ്റംപിലുമുള്ള പന്തുകള്‍ കളിക്കാന്‍ ശ്രമിച്ചാണ് കോലി പുറത്തായത്. രണ്ടും ഔട്ട്‌സൈഡ് ഡെലിവറീസ് ആയിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍