ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ രഹാനെയ്ക്ക് കീഴില്‍ ഒരിക്കല്‍ പോലും കളിച്ചിട്ടില്ല ! രസകരമായ കണക്കുകള്‍ ഇങ്ങനെ

ബുധന്‍, 29 ഡിസം‌ബര്‍ 2021 (11:33 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ പേസര്‍മാരുടെ നിരയിലേക്ക് മുഹമ്മദ് ഷമിയും സ്ഥാനം പിടിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 200 വിക്കറ്റ് നേടുന്ന അഞ്ചാം പേസറാണ് ഷമി. തന്റെ ടെസ്റ്റ് കരിയറില്‍ 55 കളികളാണ് ഷമി ഇതുവരെ കളിച്ചത്. ഇതില്‍ പത്തെണ്ണം മഹേന്ദ്രസിങ് ധോണിക്ക് കീഴിലും 45 കളികള്‍ വിരാട് കോലിക്ക് കീഴിലുമാണ് കളിച്ചത്. ടെസ്റ്റ് നായകനായ ശേഷം കോലി ആറ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് മാറിനിന്നു. ഈ ആറ് കളികളിലും രഹാനെയാണ് ഇന്ത്യയെ നയിച്ചത്. എന്നാല്‍, രഹാനെ നയിച്ച ഒരു ടെസ്റ്റ് മത്സരത്തില്‍ പോലും ഷമി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ലത്രേ ! കോലി കളിക്കാതിരുന്ന ടെസ്റ്റുകളില്‍ ഷമിയും കളിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് ആരാധകരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍