ഗംഭീരം ഷമി; പുതിയ നേട്ടം കൊയ്ത് ഇന്ത്യന്‍ പേസര്‍

ബുധന്‍, 29 ഡിസം‌ബര്‍ 2021 (09:59 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് തികച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റിലാണ് ഷമിയുടെ നേട്ടം. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 200 വിക്കറ്റ് നേടുന്ന പേസ് ബൗളര്‍മാരുടെ പട്ടികയില്‍ അഞ്ചാമനാണ് ഷമി. 103 ഇന്നിങ്‌സുകളില്‍ നിന്നാണ് ഷമി 200 വിക്കറ്റ് നേടിയത്. 227 ഇന്നിങ്‌സുകളില്‍ നിന്ന് 434 വിക്കറ്റ് നേടിയ കപില്‍ ദേവാണ് പട്ടികയില്‍ ഒന്നാമന്‍. 165 ഇന്നിങ്‌സുകളില്‍ നിന്ന് 311 വിക്കറ്റ് നേടിയ സഹീര്‍ ഖാന്‍ രണ്ടാം സ്ഥാനത്തും 185 ഇന്നിങ്‌സുകളില്‍ നിന്ന് 311 വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മ മൂന്നാം സ്ഥാനത്തുമാണ്. 121 ഇന്നിങ്‌സുകളില്‍ നിന്ന് 236 വിക്കറ്റ് നേടിയ ജവഗല്‍ ശ്രീനാഥാണ് നാലാമന്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍