'നീ ചാരന്‍'; പാക്കിസ്ഥാനെതിരായ മത്സരത്തില്‍ തോറ്റതിനു പിന്നാലെ മുഹമ്മദ് ഷമിക്ക് സൈബര്‍ ആക്രമണം

തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (13:52 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ സൈബര്‍ ആക്രമണം. ടി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. സംഘപരിവാര്‍, ബിജെപി അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് ഷമിയുടെ കുടുംബത്തെ പോലും അവഹേളിക്കുന്ന തരത്തില്‍ കമന്റുകള്‍ വന്നിരിക്കുന്നത്. 
 
ഷമി പാക്കിസ്ഥാന്‍ ചാരനാണെന്നും പണം വാങ്ങി ഒറ്റിക്കൊടുത്തു എന്നുമെല്ലാം ചില കമന്റുകളില്‍ പറയുന്നു. ഇന്ത്യന്‍ ടീമിലെ പാക്കിസ്ഥാനിയാണ് ഷമിയെന്നും പരിഹാസമുണ്ട്. മലയാളികളും ഷമിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിലെ ഏക മുസ്ലിം മതവിശ്വാസിയാണ് മുഹമ്മദ് ഷമി. ഇതാണ് ഇപ്പോഴത്തെ സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍