ലോകകപ്പ് ചരിത്രത്തില്‍ പാക്കിസ്ഥാനോട് തോല്‍ക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായി വിരാട് കോലി. ഏകദിന, ടി 20 ലോകകപ്പ് മത്സരങ്ങളില്‍ 12 കളികളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ എല്ലാ മത്സരങ്ങളിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. എന്നാല്‍, 13-ാം പോരാട്ടത്തില്‍ ഇന്ത്യക്ക് അടിതെറ്റി. പത്ത് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം പാക്കിസ്ഥാന്‍ സ്വന്തമാക്കി. ഇങ്ങനെയൊരു തോല്‍വി വഴങ്ങുന്ന ആദ്യ നായകനെന്ന നാണക്കേട് കോലിയുടെ പേരിലും.