പാക് വീര്യത്തിനു മുന്നില്‍ ഇന്ത്യ തകിടുപൊടി; ലോകകപ്പില്‍ ആദ്യ ജയം, കോലിപ്പടയെ കെട്ടുകെട്ടിച്ചത് പത്ത് വിക്കറ്റിന്

ഞായര്‍, 24 ഒക്‌ടോബര്‍ 2021 (23:03 IST)
ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചു. ടി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തിലാണ് ഇന്ത്യയെ പാക്കിസ്ഥാന്‍ തോല്‍പ്പിച്ചത്. പത്ത് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ 17.5 ഓവറില്‍ പാക്കിസ്ഥാന്‍ മറികടന്നു. 
 
സ്‌കോര്‍ ബോര്‍ഡ് 
 
ഇന്ത്യ : 20 ഓവറില്‍ 151/ 7
 
പാക്കിസ്ഥാന്‍ : 17.5 ഓവറില്‍ 152/ 0 
 
ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാന്‍ ( പുറത്താകാതെ 55 പന്തില്‍ നിന്ന് 79), ബാബര്‍ അസം (പുറത്താകാതെ 51 പന്തില്‍ 66) എന്നിവരുടെ മികച്ച ഇന്നിങ്‌സുകളാണ് പാക്കിസ്ഥാന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. റിസ്വാന്‍ മൂന്ന് സിക്‌സും ബാബര്‍ അസം രണ്ട് സിക്‌സും നേടി. ആറ് വീതം ഫോറുകളും ഇരുവരും അടിച്ചു. പേരുകേട്ട ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് പാക്കിസ്ഥാന്റെ ഒരു വിക്കറ്റ് പോലും നേടാന്‍ സാധിക്കാത്തത് നാണക്കേടായി. 
 
ലോകകപ്പ് ചരിത്രത്തില്‍ 13-ാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. ഇതില്‍ നേരത്തെ 12 തവണയും ഇന്ത്യയ്‌ക്കൊപ്പമായിരുന്നു വിജയം. ഇത് ആദ്യമായാണ് ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍