ട്വന്റി 20 കരിയറിന് ഫുള്‍സ്റ്റോപ്പിടാന്‍ കോലി; ആരാധകരെ കാത്തിരിക്കുന്നത് നിരാശപ്പെടുത്തുന്ന വാര്‍ത്ത

വെള്ളി, 17 ഡിസം‌ബര്‍ 2021 (14:33 IST)
ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായി വിരമിക്കാന്‍ തയ്യാറെടുക്കുകയാണ് റണ്‍മെഷീന്‍ വിരാട് കോലി. അടുത്ത ട്വന്റി 20 ലോകകപ്പ് വരെ കോലി കുട്ടി ക്രിക്കറ്റ് ഫോര്‍മാറ്റില്‍ കളിക്കുമോ എന്നത് ചോദ്യചിഹ്നമാണ്. ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലിയുടെ തീരുമാനം. ട്വന്റി 20 നായകസ്ഥാനം ഒഴിഞ്ഞതു പോലെ ട്വന്റി 20 യില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനവും കോലി സ്വയം എടുക്കുമെന്നാണ് വിവരം. 2022 ഐപിഎല്‍ കോലിയുടെ കരിയറിലെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കുമെന്നാണ് വിവരം. 2023 ലെ ഏകദിന ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്നു വിരമിക്കുന്ന കാര്യവും കോലി ആലോചിക്കുന്നുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍