ലോകകപ്പിന് ശേഷം താന്‍ ട്വന്റി 20 നായകസ്ഥാനം ഒഴിയുകയാണെന്ന് വിരാട് കോലി ബിസിസിഐയെ അറിയിച്ചത് അതീവ രഹസ്യമായി. നായകസ്ഥാനം ഒഴിയുന്ന കാര്യം ട്വന്റി 20 ലോകകപ്പിന് ശേഷം ബിസിസിഐ പുറത്തുവിട്ടാല്‍ മതിയെന്ന നിലപാടായിരുന്നു കോലിക്ക്. എന്നാല്‍, ബിസിസിഐയില്‍ ആരോ കോലിക്കെതിരെ പടയൊരുക്കം നടത്തിയിരുന്നു. കോലി നായകസ്ഥാനം ഒഴിയുകയാണെന്ന വാര്‍ത്ത ബിസിസിഐയുമായി അടുത്ത ബന്ധമുള്ള ആരോ ഒരാള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു. അതിനു പിന്നാലെയാണ് വിരാട് കോലി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്. ഇതില്‍ കോലിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോലി-ബിസിസിഐ പോര് തുടങ്ങുന്നത് ഇവിടെ നിന്നാണ്. രോഹിത് ശര്‍മ ട്വന്റി 20 നായകസ്ഥാനത്തേക്ക് എത്താന്‍ ചരടുവലികള്‍ നടന്നിരുന്നെന്നാണ് സൂചന. ബിസിസിഐയിലെ ഉന്നതന്‍ തന്നെയാണ് രോഹിത്തിനായി രംഗത്തുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.