രണ്ട് വര്‍ഷമായി ഞാന്‍ ഇത് തന്നെയല്ലേ പറയുന്നത്, എനിക്ക് രോഹിത്തുമായി ഒരു പ്രശ്‌നവുമില്ല: കോലി

ബുധന്‍, 15 ഡിസം‌ബര്‍ 2021 (15:37 IST)
തനിക്ക് രോഹിത് ശര്‍മയുമായി ഒരു പ്രശ്‌നവുമില്ലെന്ന് ആവര്‍ത്തിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്‍പുള്ള വാര്‍ത്താസമ്മേളനത്തിലാണ് കോലി ഇക്കാര്യം പറഞ്ഞത്. 'ഞാനും രോഹിത്തും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ഇത് തന്നെയാണ് വിശദീകരിക്കുന്നത്. ഇത് തന്നെ പറഞ്ഞ് പറഞ്ഞ് എനിക്ക് മടുത്തു,' കോലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ താന്‍ കളിക്കുമെന്നും മറ്റ് വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കോലി കൂട്ടിച്ചേര്‍ത്തു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍