നായകനെന്ന നിലയിൽ കളിച്ചത് അഭിമാനത്തോടെ, കളിക്കാരൻ എന്ന നിലയിലുള്ള ആവേശം ഒരിക്കലും നഷ്ടപ്പെടുത്തില്ല

ബുധന്‍, 15 ഡിസം‌ബര്‍ 2021 (14:18 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിരാട് കോലി. ടീമില്‍ നിന്ന് വിട്ടുനില്‍ക്കില്ലെന്നും എപ്പോഴും ടീമിനായി കളിക്കാൻ സന്നദ്ധനാണെന്നും കോലി മാധ്യമങ്ങളോട് വ്യക്തമാക്കി.
 
ഈ മാസം ആദ്യം മുതൽ തന്നെ ഏകദിന നായകസ്ഥാനത്തെ പറ്റി ചർച്ചകൾ ഉണ്ടായിരുന്നു. എന്നെ ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റിയാലും പ്രശ്‌നമില്ല. നായകനെന്ന നിലയില്‍ എന്റെ ഏറ്റവും മികച്ചത് ചെയ്യാനായിട്ടുണ്ട്. എന്റെ കഴിവിന്റെ പരമാവധി ചെയ്‌തെന്നാണ് വിശ്വസിക്കുന്നത്.
 
നായകസ്ഥാനത്ത് നിന്നും മാറ്റിയത് ബാറ്റിങിനെ എങ്ങനെ മെച്ചപ്പെടുത്തുമെന്ന് അറിയില്ല. നായകനെന്ന നിലയിൽ അഭിമാനത്തൊടെയാണ് കളിച്ചിരുന്നത്. കളിക്കാരനെന്ന നിലയിലെ ആവേശം ഒരിക്കലും നഷ്ടപ്പെടുത്തില്ല. ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് ഞാന്‍ ബിസിസി ഐയെ അറിയിക്കുകയായിരുന്നു. നായകസ്ഥാനം ഒഴിയില്ലെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല.ഞാന്‍ ഏകദിന നായകനായി തുടരാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ ഞാന്‍ മാറാന്‍ തയ്യാറായിരുന്നു. കോലി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍