വെറിത്തനോം, അടിച്ച് പൊളി പടം; വിജയ് മാസ് - ആദ്യ റിപ്പോർട്ടുകൾ പുറത്ത്

ചിപ്പി പീലിപ്പോസ്
വെള്ളി, 25 ഒക്‌ടോബര്‍ 2019 (11:08 IST)
തെറി, മെർസൽ എന്നീ ഹിറ്റുകൾക്ക് ശേഷം അറ്റ്ലീ - വിജയ് ടീമിന്റെ ബിഗിൽ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വമ്പൻ വരവേൽപ്പാണ് വിജയ് ആരാധകർ ചിത്രത്തിനു നൽകുന്നത്. ആദ്യ റിപ്പോർട്ട് പ്രകാരം ഒരു ഫെസ്റ്റിവൽ സീസണിൽ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും അടിച്ചു പൊളിയായി ആഘോഷിക്കാനുള്ള എല്ലാ വകയും അറ്റ്ലി ചിത്രത്തിൽ ഒരുക്കി വെച്ചിട്ടുണ്ട്.  
 
കണ്ടു മടുത്ത സ്‌പോർട് സിനിമ പ്രമേയം ആണെങ്കിലും അറ്റ്ലിയുടെ ഡയറക്ഷനിൽ പടം ഗംഭീരമായിട്ടുണ്ട്. പടത്തിന്റെ ലെങ്‌ത് ചിലപ്പോൾ ലാഗ് അടിപ്പിക്കാനുള്ള സാധ്യതയുണ്ട്. പ്രേക്ഷകനെ ഇമോഷണലായി തകർക്കുക എന്നത് അറ്റ്ലിക്ക് ഒരു ഹോബിയായി മാറിയിരിക്കുകയാണ്. രാജാ റാണിയെന്ന ആദ്യ പടം മുതൽ അറ്റ്ലി അത് തെളിയിച്ചിട്ടുള്ളതാണ്. 
 
ബിഗിലിന്റെ രണ്ടാം പകുതിയും പ്രേക്ഷകനെ ഇമോഷണലായി നന്നായി കൈകാര്യം ചെയ്യാൻ അറ്റ്ലി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കഥയുടെ പോക്ക് എങ്ങോട്ടാണെന്ന് പ്രേക്ഷകന് ഊഹിക്കാവുന്നതേ ഉള്ളു. ട്വിസ്റ്റ്, ക്ലൈമാക്സ് എല്ലാം തന്നെ പ്രഡിക്ടബിൾ ആണെങ്കിലും അഭിനേതാക്കളുടെ പെർഫോമൻസിലും അറ്റ്ലിയുടെ സംവിധാന മികവിലും അവയെല്ലാം മറക്കാവുന്നതേ ഉള്ളു. 
 
എ ആർ റഹ്മാന്റെ പാട്ടുകളും ബിജിഎം ഉം നിലവാരം പുലർത്തി. ഫുട്ബോൾ സീനുകളിലെ വി എഫ് എക്സ് മോശം ആയിരുന്നു. നയൻ‌താര അടക്കമുള്ള നായികമാരും കോമേഡിയന്മാരും എല്ലാം അവരവരുടെ റോളുകൾ ഗംഭീരമാക്കി. ആദ്യ പകുതിയിൽ നയൻ‌താരയും വിജയും തമ്മിലുള്ള ക്യൂട്ട് റൊമാന്റിക് രംഗങ്ങൾ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നതാണെന്ന് പറയാതെ വയ്യ. 
 
വിജയ് എന്ന നടന്റെ കയ്യിൽ റായപ്പൻ എന്ന കഥാപാത്രവും കോച്ചും നന്നായപ്പോൾ മൈക്കിൾ പരിവേഷം ഒരല്പം ഫാൻസിന് വേണ്ടി മാത്രമുള്ളതായി ഒതുങ്ങി. ഫാൻസിനു ആഘോഷിക്കാനുള്ളതും വേണമല്ലോ. ആദ്യപകുതിയേക്കാൾ മികച്ചത് രണ്ടാം പകുതിയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article