കൊച്ചി കോർപ്പറേഷൻ പിരിച്ച് വിടേണ്ട സമയമായെന്ന് നടൻ വിനായകൻ

ചിപ്പി പീലിപ്പോസ്

വ്യാഴം, 24 ഒക്‌ടോബര്‍ 2019 (09:30 IST)
കൊച്ചിയിലെ വെള്ളക്കെട്ടിന് പിന്നാലെ കോര്‍പ്പറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍. കൊച്ചില്‍ ഒരു ടൗണ്‍ പ്ലാനിംഗ് പോലുമില്ലെന്നും കോര്‍പ്പറേഷന്‍ പിരിച്ചു വിടേണ്ട സമയമായെന്നും വിനായകന്‍ പ്രതികരിച്ചു.
 
ഇതിനൊക്കെ പ്രതിഷേധവുമായി ജനമിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കാശ് അടച്ചു മാറ്റുന്ന എല്ലാം കണ്ടു കൊണ്ടു പോവുന്നവരുടെ വീട്ടില്‍ ജനം കയറുമെന്നും വിനായകന്‍ പറഞ്ഞു.
 
‘ആദ്യം അവരൊരു മറൈന്‍ ഡ്രൈവുണ്ടാക്കി. പിന്നെ ഒരു മറൈന്‍ വാക്ക് ഉണ്ടാക്കി. ബോള്‍ട്ടിയുടെ മിന്നില്‍ വീണ്ടും നികത്തി. ഇനി കുറിച്ചുകൂടിയെ ഉള്ളൂ കൊച്ചി കായല്‍. അതുകൂടി എത്രയും പെട്ടന്ന് നികത്തി തന്നാല്‍ വളരെ സന്തോഷം’- വിനായകന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍