ഫ്ലാറ്റുകൾ ഒഴിയാൻ ഒരു മണിക്കൂർ പോലും അനുവദിക്കില്ല, ക്ഷുഭിതനായി ജസ്റ്റിസ്, അഭിഭാഷകർക്ക് ശാസന

വെള്ളി, 4 ഒക്‌ടോബര്‍ 2019 (12:24 IST)
മരട് ഫ്ലാറ്റുകൾ ഒഴിയാൻ ഒരാഴ്ച്ചകൂടി അനുവദിക്കണം എന്ന ഫ്ലാറ്റ് ഉടമകളുടെ വാദത്തിൽ ക്ഷുപിതനായി ജസ്റ്റിസ് അരുൺ മിശ്ര ഫ്ലാറ്റുകൾ ഒഴിയാൻ ഇനി ഒരു മണിക്കൂർ പോലും ആനുവദിക്കില്ല എന്ന കടുത്ത നിലപാട് തന്നെ കോടതി സ്വീകരിച്ചു. പരമാവധി ക്ഷമിച്ചു. ഇനിയും വാദങ്ങൾ ഉന്നയിച്ചാൽ കോടതി അലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
 
കേസ് വാദിച്ച അഭിഭാഷകരോടെ കോടതിയിൽ നിന്നും പുറത്തുപോകാൻ ജസ്റ്റിസ് ആവശ്യപ്പെടുകയായിരുന്നു. തങ്ങൾ എങ്ങോട്ടുപോകും എന്ന് ഫ്ലാറ്റ് ഉടമകൾ കോടതിയോട് ആരാഞ്ഞെങ്കിലും വിധി ഭേതഗതി ചെയ്യാനാകില്ല എന്ന് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.  അതേസമയം ഫ്ലാറ്റുകളിൽ നിന്നും ഒഴിയാനുള്ള സമയപരിധി ഇന്നലെയോടെ അവസാനിച്ചു. സാധനങ്ങൾ നീക്കുന്നത് ഇന്നത്തോടെ പൂർത്തീകരിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യവക്കുന്നത്.
 
50 ഫ്ലാറ്റുകളുടെ ഉടമകളെ കണ്ടെത്താൻ അധികൃതർക്ക് സധിച്ചിട്ടില്ല, ഇവർ വിദേശത്താണ് എന്നാണ് അനുമാനം. ഈ ഫ്ലാറ്റുകൾ റവന്യു വകപ്പ് നേരിട്ട് ഒഴിപ്പിക്കും. ഈ ഫ്ലാറ്റുകളിലെ സാധനങ്ങൾ പ്രത്യേകം സൂക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫ്ലാറ്റ് ഉടമകളുടെ പുനരധിവാസത്തിനായി ഒരു കോടി രുപ സർക്കാർ അനുവദിച്ചിട്ടുണ്ട്.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍