ഇനിയും കാത്തിരിക്കില്ല, ഫ്ലാറ്റുകൾ ഒഴിപ്പിക്കാൻ സായുധസേനാ ക്യാംപിൽ നിന്നും പൊലിസുകാർ മരടിലേക്ക് തിരിച്ചു

വ്യാഴം, 3 ഒക്‌ടോബര്‍ 2019 (20:14 IST)
കൊച്ചി: മരടിൽ സുപ്രീം കോടതി പൊളിച്ചുനിക്കാൻ ഉത്തരവിട്ട ഫ്ലാറ്റുകളിൽ നിന്നും ഒഴിയാൻ സംസ്ഥാന സർക്കാർ നൽകിയ സമയപരിധി ഇന്ന് അഞ്ച് മണിയോടെ അവസാനിച്ചു. ഇനി ഫ്ലാറ്റിൽ തങ്ങാൻ ഉടമകളെ അനുവദിക്കില്ല. ബലമായി ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൻ സ്ഥിതികഗിതകൾ നേരിടുന്നതിനായി സായുധ സേനാ ക്യാംപിൽനിന്നും അറുപതോളം പൊലീസുകാർ മരടിലേക്ക് തിരിച്ചു.
 
സമയപരിധി അവസാനിച്ചു എങ്കിലും സാധനങ്ങൾ നീക്കാൻ ഉടമകൾക്ക് സാവകാശം നൽകിയിട്ടുണ്ട്. വെള്ളവും വൈദ്യുതിയും ഉടൻ വിച്ഛേദിക്കില്ല. എന്നൽ ഇനി ഫ്ലാറ്റുകളിൽ തങ്ങാൻ ഉടമകളെ അനുവദിക്കില്ല എന്ന കടുത്ത തീരുമാനം തന്നെ ജില്ല ഭരണകൂടം സ്വീകരിച്ചു.  ഫ്ലാറ്റുകളിൽനിന്നും സാധനങ്ങൾ നീക്കുന്നത് ഇപ്പോഴും തുടരുകയാണ്. സാധനങ്ങൾ മാറ്റുന്നതിന് കൂടുതൽ സമയം വേണ്ടവർ പ്രത്യേകം അപേക്ഷ നൽകണം. നാളെ രാവിലെയോടെ ഫ്ലാറ്റുകളിൽനിന്നും ആളുകളെ പൂർണമായും നീക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
 
സർക്കാർ കണക്കുകൾ പ്രകാരം 328 അപ്പാർട്ടമെന്റുകളിൽനിന്നുമായി ഇതേവരെ 103 കുടൂംബങ്ങൾ മാത്രമാണ് ഒഴിഞ്ഞിരിക്കുന്നത്. 205 അപ്പാർട്ട്മെന്റുകളിൽനിന്നും ഇനിയും ആളുകൾ ഒഴിയാനുണ്ട്. കൂട്ടത്തിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ഛയമായ ജെയിൻ അപ്പാർട്ട്മെന്റ്സിൽ ഒഴിക്കൽ ഏകദേശം പൂർണമായി ഇനി 5 കുടുംബങ്ങൾകൂടി ഇവിടെനിന്നും ഒഴിയാനുണ്ട്. ഫ്ലാറ്റുകളിൽനിന്നും ഒഴിയുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിനായി സർക്കാർ ഒരുകോടി രൂപ അനുവദിച്ചു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍