മാസ്... പ്രണവ് തകർത്തു, ഒരു കം‌പ്ലീറ്റ് ആക്ഷൻ ഫൺ റൈഡ്! - ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യു

എസ് ഹർഷ
വെള്ളി, 25 ജനുവരി 2019 (12:37 IST)
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രണവ് മോഹൻലാൽ തിരിച്ചെത്തിയിരിക്കുകയാണ്. തിരിച്ചു വരവിൽ പ്രണവ് പഠിച്ചത് സർഫിങ് മാത്രമല്ല അഭിനയവും കൂടിയാണെന്ന് പറയാതെ വയ്യ. ആദിയെന്ന ആദ്യചിത്രത്തിൽ ഉണ്ടായ പോരായ്മകൾ മായ്ച്ചുകളയാൻ പ്രണവിനു രണ്ടാം വരവിൽ കഴിഞ്ഞു. 
 
രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയാണ് നൽകിയത്. ഗോവയിൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്, പാട്ടും ആട്ടവും ഗോവൻ ഭംഗിയായി തുടങ്ങുന്ന ചിത്രത്തിൽ പ്രണവ് ആടിത്തിമിർക്കുകയാണ്. അപ്പുവിനൊപ്പം കാമുകി സായയും കൂട്ടുകാരൻ മക്രോണിയും.  
 
ചെറിയ ആക്ഷൻ രംഗങ്ങളും പ്രണവും സായയും തമ്മിലുള്ള റോമന്റിക്ക് സീനുകളുമാണ് ഹൈലൈറ്റ്, പയ്യെ തുടങ്ങി, കഥയിലേക്ക് എത്തുന്ന രീതിയിൽ തന്നെയാണ് ചിത്രം. കഥ ഗോവയിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക്. ആദ്യ പകുതി അവസാനിക്കുമ്പോൾ അപ്രതീക്ഷിതമായി ട്വിസ്റ് ആണ് ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്. 
 
നല്ല ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെത്. ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എങ്കിൽ പോലും ഡയലോഗ് ഡെലിവറിയിൽ പ്രണവിനു ഉയരാൻ കഴിഞ്ഞിട്ടില്ല. ടോമിച്ചൻ മുളക്പാടം നിർമ്മിക്കുന്ന ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി, ആന്റണി പെരുമ്പാവൂർ, കലാഭവൻ ഷാജോണ്, മനോജ് കെ ജയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 
 
(റേറ്റിംഗ്: 3/5)

അനുബന്ധ വാര്‍ത്തകള്‍

Next Article