പ്രണവിനെ വിമർശിക്കുന്നവർ എങ്ങനെ മമ്മൂട്ടി, ദുൽഖർ ഫാനാകും? പ്രണവും പ്രിയ വാര്യരും ഒരേ നാണയത്തിലെ ഇരുവശങ്ങൾ ആകുന്നതിങ്ങനെ

വ്യാഴം, 24 ജനുവരി 2019 (16:12 IST)
മലയാളത്തിലെ ഒരു താരത്തിനും ലഭിക്കാത്ത പ്രശസ്തിയാണ് പ്രിയ പി വാര്യർ എന്ന പുതുമുഖ നടിക്ക് ലഭിച്ചത്. ഇന്ത്യ മുഴുവനും പ്രിയ വൈറലായത് നിമിഷങ്ങൾക്കുള്ളിലായിരുന്നു. ദിവസങ്ങളോളം സോഷ്യൽ മീഡിയ പ്രിയയുടെ വരവ് ആഘോഷിച്ചു. എന്നാൽ, കൊട്ടിഘോഷിച്ചവർ തന്നെ അവളെ താഴേയ്ക്കിട്ടു. വിമർശനങ്ങൾ കൊണ്ട് മൂടി. പ്രിയയുടെ ഒരു സിനിമ പോലും ഇതുവരെ റിലീസ് ആയിട്ടില്ല എന്ന് ഓർക്കണം.
 
അതേസമയം, തന്റെ രണ്ടാമത്തെ സിനിമയുടെ റിലീസിനായി തയ്യാറെടുക്കുകയാണ് പ്രണവ് മോഹൻലാൽ. ആദിയിലെ അഭിനയത്തിനു രണ്ടഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, ഇതും പറഞ്ഞ് പ്രണവിനെ വിമർശിക്കാൻ ആർക്കും കഴിയില്ല. അങ്ങനെ ചെയ്താൽ അവർ പ്രണവിനോട് ദേഷ്യമോ ഇഷ്ടക്കുറവോ ഉള്ളവരാണെന്ന് സോഷ്യൽ മീഡിയ പറയും. 
 
ഇവിടെയാണ് പ്രണവും പ്രിയയും തമ്മിലുള്ള ചില സാമ്യതകളും ഇരുവരേയും ആരാധകർ കാണുന്നതെങ്ങനെയെന്നും വ്യക്തമാകുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് പ്രണവും പ്രിയയും. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. സിനിമ പാരഡിസോ ക്ലബ്ബിൽ ബദ്രിനാഥ് ഉണ്ണിയെന്ന വ്യക്തിയെഴുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
 
പോസ്റ്റിന്റെ പൂർണരൂപം:
 
നമുക്ക് ചിലരിലൂടെ ഒന്ന് സഞ്ചരിച്ചിട്ടു വരാം...
 
പ്രിയ വാരിയർ
 
മലയാളി1: " അയ്യേ അവൾക്കു അഭിനയിക്കാൻ അറിയില്ല"
 
മലയാളി2: " ഹോ! അവൾ എന്തൊരു അഹങ്കാരി ആണ്"
 
മലയാളി3: " ഇവളുടെ ഒകെ പടം ആര് പോയി കാണും...8നിലയിൽ പൊട്ടും അല്ലേൽ നമ്മൾ പൊട്ടിക്കും"
 
മലയാളി4: " ഇന്ത്യയിൽ ഇത്രയും കോഴികൾ ഉണ്ടോ?? അല്ലേൽ ഇവളെ ഒകെ ആരേലും ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയുമോ??"
 
മലയാളി5: "ഈ വെറുപ്പിക്കൽ സാധനം ഒകെ മറ്റുള്ള പെൺകുട്ടികൾക്ക് വരെ ചീത്ത പേരാണ്"
 
പ്രണവ് മോഹൻലാൽ
 
മലയാളി1: "ചെക്കൻ കിടു ആണ് ആക്ഷനിൽ അച്ഛനോട് കട്ടക്ക് നില്കും"
 
മലയാളി2: "അഭിനയം ഒക്കെ കൊള്ളാം തുടക്കം അല്ലേ ചെക്കൻ നന്നാകും ഒരു 5-6പടം കഴിയുമ്പോൾ"
 
മലയാളി3: "പ്രണവിനെ വിമർശിക്കുന്നവന്മാരുടെ ഒകെ ഇഷ്ട്ട നടന്റെ ആദ്യ സിനിമ നോക്കിയാൽ അറിയാം"
 
മലയാളി4 : ലാലേട്ടന്റെ മകൻ ആയതു കൊണ്ട് മാത്രാണ് പ്രണവിനെ ക്രൂശിക്കുന്നത്"
 
മലയാളി5 : പ്രണവിനെ വിമർശിക്കാൻ നിനക്ക് എന്ത് യോഗ്യത നീ സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ?"
 
ഇതിലെ മറ്റൊരു കൗതുകകരമായ കാര്യം എന്തന്നാൽ ഭൂരിപക്ഷം പേരും ഇത് രണ്ടും പറയുന്നവർ ആണ്...പക്ഷെ പ്രിയ വാരിയർ എന്ന നടിയെ കളിയാകുകയോ അപമാനിക്കുകയോ ചെയ്താൽ കയ്യടി നേടാനും പ്രണവ് മോഹൻലാൽ എന്ന നടനെ വിമർശിച്ചാൽ ചിന്തിക്കാത്ത കാര്യത്തിന്റെ പേരിൽ പോലും പഴി കേൾക്കുകയും ചെയാം എന്നതാണ് സത്യം!!
 
ഒരു സീനോ ട്രെയ്ലറോ ഡയലോഗ് വച്ച് ഒരു വീഡിയോ പോലും പുറത്തു ഇറങ്ങാതെ ഇന്ത്യ മുഴുവൻ ചുരുങ്ങിയ ടൈം കൊണ്ട് സെൻസേഷൻ ആയ പ്രിയ വാരിയർ എന്ന പുതുമുഖ നടിയെ ട്രോൾ ചെയ്യാനും വിമർശിക്കാനും ഫേസ്ബുക് ചേട്ടന്മാർ ക്യു ആണ്...പക്ഷെ ആക്ഷൻ എന്നതിൽ ഒഴികെ ബാക്കി എല്ലാത്തിലും പുറകിൽ നിൽക്കുന്ന പ്രണവ് എന്ന താരത്തെ വിമർശിച്ചാൽ അവൻ മമ്മൂട്ടി ഫാൻ ആയി ദുൽഖുർ ഫാൻ ആയി സിനിമയിൽ എത്താൻ പറ്റാത്തവന്റെ ഫ്രാസ്റ്റ്ട്രൂയേഷൻ ആയി!!
 
നമ്മുടെ സമൂഹം എത്രയൊക്കെ മുൻപോട്ടു പോയി എന്നൊക്കെ പറഞ്ഞാലും സ്ത്രീ സ്ത്രീയായും പുരുഷൻ പുരുഷൻ ആയും തന്നെ നില്കും...കാരണം സ്ത്രീ പുരുഷനോടപ്പം എത്താനോ അവനെക്കാൾ വലുതാക്കാനോ ഒരു പുരുഷനും അനുവദിക്കില്ല എന്നത് തന്നെ സത്യം!!

പോസ്റ്റിനു കടപ്പാട്: (ഫേസ്ബുക്ക്)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍