മമ്മൂട്ടിയില്ലെങ്കിൽ പേരൻപ് എന്ന ചിത്രം ഉണ്ടാകില്ല എന്ന് ചിത്രത്തിന്റെ സംവിധായകനായ റാം പറഞ്ഞിരുന്നു. അമരം കണ്ട് മമ്മൂക്ക ഫാനായ റാം, തന്റെ ആദ്യ മമ്മൂട്ടിച്ചിത്രം (പേരൻപ്) റിലീസ് ചെയ്യുന്ന ഫെബ്രുവരി ഒന്നിനു ഒരു പ്രത്യേകതയുണ്ട്. 1991 ഫെബ്രുവരി ഒന്നിനാണ് അമരവും റിലീസ് ആയത്. അതേ ഡേറ്റിൽ തന്നെ പേരൻപും റിലീസ് ചെയ്യുന്നത് യാദ്രശ്ചികമാണ്.
‘'മമ്മൂക്കയുടെ സുകൃതം, അമരം, തനിയാവര്‍ത്തനം, മൃഗയഇതെല്ലാം എന്റെ പ്രിയപ്പെട്ട സിനിമകളാണ്. അദ്ദേഹം ഈ സിനിമ ചെയ്യാൻ തയ്യാറായില്ലെങ്കിൽ ഞാനിത് ഉപേക്ഷിക്കുമായിരുന്നു‘ - എന്നായിരുന്നു റാമിന്റെ വാക്കുകൾ.
മമ്മൂട്ടിയുടെ ഉള്ളുതൊടുന്ന ശബ്ദത്തിലൂടെയാണ് അമുദവന്റേയും പാപ്പയുടെയും കഥ സംവിധായകൻ പറയുന്നത്. തുടക്കം മുതലൊടുക്കം വരെ മനസ്സ് നീറ്റുന്ന അനുഭവമാണ് പേരൻപ്. കണ്ണ് നിറയും പലപ്പോഴും ചിലപ്പോൾ കൺതടങ്ങളിൽ നിന്നും അവ പുറത്തേക്ക് കുത്തിയൊലിക്കും. പക്ഷേ ജീവിതത്തിൽ കണ്ണുനീരിന് യാതോരു സ്ഥാനവുമില്ലെന്നാണ് ഒടുക്കം ചിത്രം നമുക്ക് കാണിച്ച് തരുന്നത്.