Barroz Movie Review: മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത 'ബറോസ്' തിയറ്ററുകളിലേക്ക്. ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ ബറോസ് വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. കേരളത്തില്‍ രാവിലെ 9.30 നാണ് ആദ്യ ഷോ. 12 മണിയോടെ പ്രേക്ഷക പ്രതികരണങ്ങള്‍ ലഭിക്കും. ആദ്യ പകുതിക്കു ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ മുതല്‍ വെബ് ദുനിയ മലയാളം പോര്‍ട്ടലില്‍ തത്സമയം അറിയാം.
ബറോസിന്റെ പ്രിവ്യു ഷോ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നിരുന്നു. മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ സംവിധായകരും സിനിമ കണ്ടതായാണ് വിവരം.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയിരിക്കുന്നത്. ബറോസും ത്രീഡിയില്‍ തന്നെയാണ് തിയറ്ററുകളില്‍ എത്തുക. മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്റെ തുടങ്ങിയവരും ബറോസില്‍ അഭിനയിച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്. മലയാളത്തിന്റെ ആദ്യ 300 കോടി ബറോസിലൂടെ പിറക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്.
റിലീസ് ദിനത്തിൽ സിനിമയുടെ ആദ്യ ഷോ തുടങ്ങി ആദ്യപകുതി അവസാനിക്കുമ്പോള്‍ സിനിമയിലെ എ ഡി, സിജിഐ എഫക്ടുകള്‍ മികച്ച് നില്‍ക്കുന്നതായാണ് പ്രേക്ഷക പ്രതികരണം. സിനിമയിലെ വെള്ളത്തിലടിയിലെ സ്വീകലിനെ പറ്റിയും സിനിമ സമ്മാനിക്കുന്ന ദൃശ്യവിസ്മയത്തിനെ പറ്റിയും ആരാധകര്‍ വാചാലകരാകുമ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ സാങ്കേതിക തികവില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത സിനിമയായി ബാറോസ് മാറുമെന്ന സൂചനകളാണ് ലഭിക്കുന്നത്.