Pushpa 2 : The Rule, Social Media Review: ഫയര്‍ പോയി ഫ്‌ളാറ്റായോ പുഷ്പ? കേരളത്തില്‍ മോശം പ്രതികരണം

രേണുക വേണു

വ്യാഴം, 5 ഡിസം‌ബര്‍ 2024 (08:04 IST)
Pushpa 2 : Social Media Review

Pushpa 2 : The Rule, Social Media Review: അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുകുമാര്‍ സംവിധാനം ചെയ്ത 'പുഷ്പ 2 ദ് റൂള്‍' തിയറ്ററുകളില്‍. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രത്തിനു ആദ്യ ഷോയ്ക്കു ശേഷം ശരാശരി / ശരാശരിയില്‍ താഴെ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പുഷ്പയുടെ ആദ്യ ഭാഗത്തെ വെച്ച് നോക്കുമ്പോള്‍ രണ്ടാം ഭാഗം മുഷിപ്പിക്കുന്നതാണെന്ന് മിക്ക പ്രേക്ഷകരും പ്രതികരിക്കുന്നു.
 
കഥയും തിരക്കഥയും ഫ്‌ളാറ്റായി പോയതാണ് സിനിമയ്ക്കു തിരിച്ചടിയായതെന്ന് ആദ്യ ഷോ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. അല്ലു അര്‍ജുന്റെ പല മാസ് രംഗങ്ങളും തിരക്കഥ ദുര്‍ബലമായതുകൊണ്ട് വേണ്ടത്ര ഇംപാക്ട് ഉണ്ടാക്കിയില്ലെന്നാണ് ചില പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടത്. പുഷ്പ 2 ആദ്യ ഷോയ്ക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ വന്ന ചില പ്രതികരണങ്ങള്‍ നോക്കാം: 
 
' അല്ലു അര്‍ജുന്‍ റോക്കി (കെജിഎഫ്) ആകാന്‍ ശ്രമിച്ചു, പക്ഷേ തിരക്കഥ ചതിച്ചു. സുകുമാറിന് സംവിധാനം അറിയാം. എന്നാല്‍ നല്ലൊരു തിരക്കഥ ഇല്ലെങ്കില്‍ പറഞ്ഞിട്ട് കാര്യമില്ല. രശ്മിക മന്ദാന ആദ്യ ഭാഗത്തേക്കാള്‍ മുഷിപ്പിച്ചു. ഫഹദിന്റെ റോളും കാര്യമായ ഇംപാക്ട് ഉണ്ടാക്കുന്നില്ല.' 
 
' എലിവേഷന്‍ സീനുകള്‍ എങ്ങനെ ചെയ്യണമെന്ന് സുകുമാറിന് അറിയില്ല. മാസാകാന്‍ ചെയ്ത പല സീനുകളും തിയറ്ററില്‍ യാതൊരു ഇംപാക്ടും ഉണ്ടാക്കാതെ കടന്നുപോയി. പശ്ചാത്തല സംഗീതവും എഡിറ്റിങ്ങും ശരാശരി നിലവാരം മാത്രം. രശ്മികയുടെ സീനുകള്‍ ആദ്യ ഭാഗത്തേക്കാള്‍ ക്രിഞ്ചായി പോയി.' മറ്റൊരു പ്രേക്ഷകന്‍ കുറിച്ചു. 
 
' എലിവേഷന്‍ സീനുകള്‍ ചിലതൊക്കെ കൊള്ളാം. പക്ഷേ, സിനിമ പൂര്‍ണമായി വീക്കായി പോയി. ശക്തമായ തിരക്കഥയുടെ അഭാവം സിനിമയില്‍ ഉടനീളമുണ്ട്. പലപ്പോഴും അല്ലു അര്‍ജുന്റെ പെര്‍ഫോമന്‍സ് മാത്രമാണ് സിനിമയെ താങ്ങി നിര്‍ത്തുന്നത്. ഫഹദിന്റെ കഥാപാത്രം സാധാരണ കണ്ടുവരുന്ന കഥാപാത്രം മാത്രമാണ്.' എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഒരു പ്രേക്ഷകന്‍ കുറിച്ചു. 
 
അതേസമയം തെലുങ്കില്‍ ഒരു മാസ്-മസാല ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ പുഷ്പ 2 വിനെ സ്വീകരിക്കുന്നുണ്ട്. ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ ചിത്രത്തിനു സാധിക്കുമെന്നാണ് തെലുങ്ക് പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 
 
നിങ്ങള്‍ പുഷ്പ 2 കണ്ടോ? എങ്കില്‍ നിങ്ങളുടെ തിയറ്റര്‍ എക്‌സ്പീരിയന്‍സും സിനിമയെ കുറിച്ചുള്ള അഭിപ്രായവും ഇവിടെ രേഖപ്പെടുത്തൂ 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍