രുദ്ര താണ്ഡവമാടി സൂര്യ, സർപ്രൈസ് കാമിയോ; പക്ഷേ...

നിഹാരിക കെ എസ്

വ്യാഴം, 14 നവം‌ബര്‍ 2024 (12:21 IST)
ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കാവുന്നതില്‍ വച്ചേറ്റവും വലിയ ഹൈപ്പിലാണ് സൂര്യ ചിത്രം ‘കങ്കുവ’യ്ക്ക് ലഭിച്ചത്. സൂര്യ എന്ന നടന്റെ അസാധ്യമായ പ്രകടനമാണ് കങ്കുവയെ താങ്ങിനിർത്തുന്നത്. ശിവ ആണ് സംവിധാനം. സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് വരാനിരിക്കുന്ന സൂര്യ ചിത്രമായ കങ്കുവയുടെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീതം. ഗംഭീര വിഷ്വൽ ട്രീറ്റ് ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. കഥ ദൈര്‍ഘ്യമുള്ളതാണെങ്കിലും ഇഷ്ടം തോന്നുന്നതാണെന്ന് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു.  
 
എന്നാൽ, ചില കോണുകളിൽ നിന്നും അത്ര ശുഭകരമായ വാർത്തയല്ല ലഭിക്കുന്നത്. അമിത ആത്മവിശ്വാസത്തിലായിരുന്നു നടൻ സൂര്യ. കങ്കുവ എന്ന ചിത്രം പ്രൊമോട്ട് ചെയ്തപ്പോഴൊക്കെ സൂര്യയിൽ ഇത് പ്രകടമായിരുന്നു. അമിത ആത്മവിശ്വാസവും വമ്പൻ ഹൈപ്പും ചിത്രത്തിന് പാരയാകുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കങ്കുവ എന്നാണ് ഒരുകൂട്ടം ആളുകളുടെ വിലയിരുത്തൽ. ദുർബലമായ കഥയും.. തിരക്കഥയും ആണ് പോരായ്മയെന്നാണ് വിലയിരുത്തൽ. കാതടിപ്പിക്കുന്ന അസഹയനീയമായ ചില ശബ്ദങ്ങൾ തിയേറ്ററിൽ ഇരിക്കുന്നവർക്ക് തലവേദന ഉണ്ടാക്കുമെന്നാണ് ഒരുകൂട്ടർ പറയുന്നത്.
 
ഫാന്‍സ് ഷോയ്ക്ക് പിന്നാലെ തന്നെ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൂര്യയുടെ അതിഗംഭീര ആക്ഷന്‍ രംഗങ്ങള്‍ക്കും മേക്കിങ്ങിനും കൈയ്യടികള്‍ ലഭിക്കുമ്പോള്‍, ഒരു ഭാഗത്ത് കടുത്ത രീതിയില്‍ നെഗറ്റീവ് പ്രതികരണങ്ങളും എത്തുന്നുണ്ട്. രണ്ടര വര്‍ഷം കാത്തിരുന്നിട്ട് ഇത്രയും നിരാശപ്പെടുത്തിയ സിനിമ കണ്ടിട്ടില്ലെന്നും, സൂര്യയുടെ കഷ്ടപ്പാടിന് ഫലം ലഭിച്ചില്ലെന്നും അഭിപ്രായം ഉണ്ട്, സൂര്യ ആരാധകര്‍ എന്ന നിലയില്‍ ആവറേജ് പടമാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍