മലയാളത്തിലെ ആദ്യ സോംബി ചിത്രം, മഞ്ചേശ്വരം മാഫിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അഭിറാം മനോഹർ
ചൊവ്വ, 24 ഡിസം‌ബര്‍ 2024 (18:23 IST)
Manjeshwaram Mafia
മലയാളത്തിലെ ആദ്യ സോംബി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മഞ്ചേശ്വരം മാഫിയ എന്ന പേരില്‍ ഒരുങ്ങുന്ന സിനിമ ആല്‍ബി പോള്‍ ആണ് സംവിധാനം ചെയ്യുന്നത്. പുതുമകള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ സിനിമയെത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.
 
 അഭിലാഷ് എസ് നായരും അജിത് നായരുമാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. അണിയറ പ്രവര്‍ത്തകരെയും കാസ്റ്റിനെയും പറ്റിയുള്ള വിവരങ്ങള്‍ വരും നാളുകളില്‍ പുറത്തുവിടും. നരിവേട്ട എന്ന ടൊവിനോ തോമസ്- അനുരാജ് മനോഹര്‍ സിനിമയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമ കമ്പനി നിര്‍മിക്കുന്ന ചിത്രമാകും മഞ്ചേശ്വരം മാഫിയ.

അനുബന്ധ വാര്‍ത്തകള്‍

Next Article