എല്ലാം സെറ്റായി'; ഹൈദരാബാദിലെ ഷൂട്ട് കഴിഞ്ഞ് ബാബുരാജ് ഇനി ചെന്നൈയിലേക്ക്

കെ ആര്‍ അനൂപ്
വ്യാഴം, 29 ജൂലൈ 2021 (10:49 IST)
വിശാലിന്റെ 31മത്തെ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇനി ടീം ചെന്നൈയിലേക്ക്. അടുത്തിടെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വിശാലിന് പരിക്ക് പറ്റിയിരുന്നു. എല്ലാം സെറ്റ് ആയെന്ന് പറഞ്ഞുകൊണ്ട് വിശാലിനെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ബാബുരാജാണ് ഇക്കാര്യം അറിയിച്ചത്.
 
 ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത് ബാബുരാജ് ആണെന്നാണ് പറയപ്പെടുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച സിനിമയില്‍ തെലുങ്കു താരം ഡിംപിള്‍ ഹയതിയാണ് നായിക. 
 
 അജിത്ത് നായകനായ 'ജന', വിക്രം നായകനായ 'സ്‌കെച്ച്'തുടങ്ങിയ തമിഴ് ചിത്രങ്ങളിലാണ് ബാബുരാജ് ഇതിനുമുമ്പ് അഭിനയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article