'സൂര്യ 40' ഷൂട്ടിംഗ് ഉടന്‍, പുതിയ വിശേഷങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്
ചൊവ്വ, 16 ഫെബ്രുവരി 2021 (17:08 IST)
'സൂര്യ 40' ഒരുങ്ങുന്നു. പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മിക്കുന്നത്. പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ഷൂട്ടിങ് ഉടന്‍ തുടങ്ങുമെന്നും സൂര്യ അധികം വൈകാതെ തന്നെ ടീമിനൊപ്പം ചേരുമെന്നും സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചു. 
 
പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന 'ഡോണ്‍' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്ന നടിയുടെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണിത്.അടുത്ത മാസം ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യത.സത്യരാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
രത്നവേലു ചായാഗ്രഹണവും റൂബന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഡി ഇമ്മന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article