അടുത്ത സൂര്യോദയത്തില്‍ മക്കള്‍ പുനര്‍ജനിക്കും; മന്ത്രവാദിയുടെ വാക്കുകേട്ട് അധ്യാപകരായ മാതാപിതാക്കള്‍ പെണ്‍മക്കളെ കൊന്നു

ശ്രീനു എസ്

തിങ്കള്‍, 25 ജനുവരി 2021 (18:28 IST)
അടുത്ത സൂര്യോദയത്തില്‍ മക്കള്‍ പുനര്‍ജനിക്കുമെന്ന മന്ത്രവാദിയുടെ വാക്കുകേട്ട് അധ്യാപകരായ മാതാപിതാക്കള്‍ പെണ്‍മക്കളെ കൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ഗവണ്‍മെന്റ് വുമണ്‍സ് കോളേജ് വൈസ് പ്രിന്‍സിപ്പാളായ പിതാവായ പുരുഷോത്തം നായിഡുവും സ്‌കൂള്‍പ്രിന്‍സിപ്പാളുമായ മാതാവുമാണ് കുട്ടികളെ കൊലപ്പെടുത്തിയത്. 
 
മൂത്ത മകള്‍ അലേഖ്യയെ വ്യായാമത്തിനുപയോഗിക്കുന്ന ഡംബല്‍ ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇളയമകളായ സായ് വിദ്യയെ ശൂലം ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയാണ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍