പാക്കിസ്ഥാനില്‍ അടിയന്തര ഉപയോഗത്തിന് റഷ്യന്‍ വാക്സിനായ സ്പുട്നിക്-v ന് അനുമതിയായി. പാക്കിസ്ഥാന്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയാണ് അനുമതി നല്‍കിയത്. ശനിയാഴ്ചയാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പുണ്ടായത്. നേരത്തേ പാക്കിസ്ഥാന്‍ ഓക്സ്ഫോഡ്-ആസ്ട്രസെനക്ക വാക്സിനും ചൈനയുടെ സെനോഫാമിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു.