ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് പുരോഗമിക്കുകയാണ്. സിജു വില്‍സണ്‍ പോലീസ് യൂണിഫോമിലെത്തുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് ചിത്രം.
ആകര്‍ഷകമായ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് സസ്‌പെന്‍സ് ത്രില്ലര്‍ നിങ്ങള്‍ക്കായി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഉടന്‍ സിനിമാശാലകളില്‍ കാണാമെന്നാണ് സിജു വില്‍സണ്‍ പറഞ്ഞത്.രണ്‍ജി പണിക്കരും ശക്തമായ വേഷത്തില്‍ എത്തുന്നുണ്ട്.തിരക്കഥ എസ് സഞ്ജീവ്.ഗോപി സുന്ദറിന്റെ സംഗീതമാണ് മറ്റൊരു ആകര്‍ഷണം.
എം.പി.എം. പ്രൊഡക്ഷന്‍സ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി പുളിങ്കുന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.