Eid Mubarak 2023: ത്രില്ലടിപ്പിക്കാൻ 'ഹണ്ട്',മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഭാവനയുടെ പുത്തൻ പടം

കെ ആര്‍ അനൂപ്

ശനി, 22 ഏപ്രില്‍ 2023 (09:07 IST)
ഭാവനയെ നായികയാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് റിലീസിന് ഒരുങ്ങുകയാണ്. നിർമ്മാതാക്കൾ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
 
മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഹൊറർ ത്രില്ലർ ചിത്രമാകും ഹണ്ട്. കീർത്തി എന്ന ഡോക്ടറായി ഭാവന വേഷമിടുന്നു. തന്റെ മുന്നിലെത്തുന്ന ഒരു കേസും അതിനു പിന്നിലെ രഹസ്യങ്ങൾ ഓരോന്നായി കണ്ടെത്താൻ ശ്രമിക്കുന്ന നായിക കഥാപാത്രമായി സിനിമയിൽ ഉടനീളം ഭാവന ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ കാഴ്ചക്കാരനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന സിനിമയാകും ഹണ്ട്.
 
നിഖിൽ ആനന്ദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാക്ക്‌സൺ ഛായാഗ്രാഹണവും കൈലാസ് മേനോൻ സംഗീതവും ഒരുക്കുന്നു.എഡിറ്റിംഗ്: അജാസ്.ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍