ചെന്നൈയില്‍ ജോലികള്‍ ആരംഭിച്ച് വിജയും സംഘവും,സഞ്ജയ് ദത്ത്, തൃഷ, അര്‍ജുന്‍ സര്‍ജ തുടങ്ങിയ താരങ്ങള്‍ ചിത്രീകരണത്തില്‍

കെ ആര്‍ അനൂപ്
ബുധന്‍, 5 ഏപ്രില്‍ 2023 (15:15 IST)
സംവിധായകന്‍ ലോകേഷ് കനകരാജുമൊത്തുള്ള വിജയ് ചിത്രം 'ലിയോ' ഒരുങ്ങുകയാണ്. കാശ്മീര്‍ ഷെഡ്യൂള്‍ നേരത്തെ ടീം പൂര്‍ത്തിയാക്കി. ചെന്നൈയില്‍ ചിത്രീകരണത്തിലേക്ക് വിജയും കൂട്ടരും കടക്കും.ഷൂട്ടിംഗിനായി നിര്‍മ്മാതാക്കള്‍ ഒരു സെറ്റ് ഒരുക്കി കഴിഞ്ഞു.
 
സെറ്റ് ജോലികള്‍ വൈകിയതിനാല്‍ കഴിഞ്ഞയാഴ്ച ആരംഭിക്കേണ്ടിയിരുന്ന ചെന്നൈ ഷെഡ്യൂള്‍ ഇന്ന് (ഏപ്രില്‍ 5) മുതല്‍ ആരംഭിച്ചു.സഞ്ജയ് ദത്ത്, തൃഷ, അര്‍ജുന്‍ സര്‍ജ, പ്രിയ ആനന്ദ് എന്നിവര്‍ വിജയ്‌ക്കൊപ്പം ചിത്രീകരണത്തിനായി എത്തും.
 
  ലോകേഷ് കനകരാജ് ആദ്യമായി സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും സൂചനയുണ്ട്.
 
ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം ഒക്ടോബറില്‍ ഒന്നിലധികം ഭാഷകളില്‍ റിലീസ് ചെയ്യും.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article