പെട്ടെന്ന് ഷൂട്ട് ചെയ്ത് എടുക്കാൻ ബുദ്ധിമുട്ടുള്ള സിനിമ, പ്രശ്‌നങ്ങളെ തരണം ചെയ്ത് 'മലൈക്കോട്ടൈ വാലിബൻ' ടീം, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 5 ഏപ്രില്‍ 2023 (15:12 IST)
മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ 'മലൈക്കോട്ടൈ വാലിബൻ' ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്.രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തിയായി.ജനുവരി 18 ന് ചിത്രീകരണം ആരംഭിച്ച ചിത്രീകരണ സംഘം ഏറ്റവും ദൈർഘ്യമേറിയ ഷെഡ്യൂൾ ആണ് പൂർത്തിയാക്കിയത്.
 
ടീം മെയ് മാസത്തോടെ അടുത്ത ഷെഡ്യൂളിനായി ചെന്നൈയിലേക്ക് പോകും. ഇതൊരു ചെറിയ ഷെഡ്യൂൾ ആണെന്ന് സംവിധായകൻ തന്നെ പറയുന്നു.മോഹൻലാൽ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കായി കുറച്ച് സമയം അതിനിടയിൽ കണ്ടെത്തിയിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by John&MaryCreative (@johnandmary.creative)

നടൻ ഇന്നസെന്റിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ മോഹൻലാൽ മാർച്ച് അവസാന വാരം രണ്ട് ദിവസത്തെ അവധി എടുത്തിരുന്നു. ഇന്നസെന്റിന് അന്തിമോപചാരം അർപ്പിച്ച ശേഷം മാർച്ച് 29 ന് മോഹൻലാൽ രാജസ്ഥാനിലേക്ക് പോയിരുന്നു.
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article