അന്ന് കേണല്‍ പദവി ലഭിക്കുമോ അന്വേഷിച്ച് മോഹന്‍ലാല്‍,ഈ സംഭവങ്ങളൊക്കെ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന് പ്രചോദനമായെന്ന് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 3 ഏപ്രില്‍ 2023 (10:22 IST)
ശ്രീനിവാസന്‍ കഥയെഴുതി അഭിനയിച്ച മലയാളം സ്പൂഫ് കോമഡി ചിത്രമാണ് പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍. 2012ല്‍ പുറത്തിറങ്ങിയ ചിത്രം സജിന്‍ രാഘവനാണ് സംവിധാനം ചെയ്തത്.സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍ എന്ന കഥാപാത്രത്തെ എഴുതുവാന്‍ പ്രചോദനമായ ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് ശ്രീനിവാസന്‍.
 
കപില്‍ ദേവിന് കേണല്‍ പദവി ലഭിച്ചപ്പോള്‍ തനിക്കും ലഭിക്കുമോ എന്ന് മോഹന്‍ലാല്‍ വിളിച്ച് അന്വേഷിച്ചിരുന്നുവെന്നും ശ്രീനിവാസന്‍ പറയുന്നു. ഈ സംഭവങ്ങളൊക്കെ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന് പ്രചോദനമായെന്നും ശ്രീനിവാസന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
വിനീത് ശ്രീനിവാസന്‍ , ഫഹദ് ഫാസില്‍, ജഗതി ശ്രീകുമാര്‍ , സുരാജ് വെഞ്ഞാറമൂട് , മുകേഷ് , മംമ്ത മോഹന്‍ദാസ്, ശ്രീനിവാസന്‍ തുടങ്ങിയ താരങ്ങളാണ് പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍