മമ്മൂട്ടിയുടെ മധുരരാജയ്ക്ക് ശേഷം വൈശാഖ്, റോഷന്‍ മാത്യുവിനും അന്ന ബെന്നിനൊപ്പം ഇന്ദ്രജിത്ത്,'നൈറ്റ് ഡ്രൈവ്' വരുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (09:55 IST)
കപ്പേളയുടെ വിജയത്തിന് ശേഷം റോഷന്‍ മാത്യുവും അന്ന ബെന്നും. ഒരിക്കല്‍ കൂടി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നു. നടന്‍ ഇന്ദ്രജിത്ത് സുകുമാരനും ഈ ചിത്രത്തിലുണ്ട്.
 
സംവിധായകന്‍ വൈശാഖിന്റെ അടുത്ത ചിത്രത്തിനായി ഈ മൂന്നുപേരും കൈകോര്‍ക്കും.സംവിധായകന്‍ തന്നെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടു.നൈറ്റ് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്.
മമ്മൂട്ടിയുടെ 2019 ല്‍ പുറത്തിറങ്ങിയ മധുരരാജയാണ് വൈശാഖ് അവസാനമായി സംവിധാനം ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article