ഭ്രമത്തിലെ ആദ്യ ലിറിക്കല്‍ സോങ് ഇന്നെത്തും

കെ ആര്‍ അനൂപ്
ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (08:57 IST)
പൃഥ്വിരാജിന്റെ അടുത്ത ഒ.ടി.ടി റിലീസ് ആണ് ഭ്രമം.കോള്‍ഡ് കേസ്, കുരുതി തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ഒ.ടി.ടി റിലീസ് ആകുന്ന പൃഥ്വിരാജ് ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട് ഇതിന്. ഇപ്പോളിതാ ഭ്രമത്തിലെ ആദ്യ ലിറിക്കല്‍ സോങ് പുറത്തുവരുന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ഗാനം എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhramam Movie (@bhramammovie)

ഭ്രമം ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും. സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം.
ബോളിവുഡ് ഹിറ്റ് ചിത്രമായ 'അന്ധാദുന്‍'ന്റെ റിമേക്ക് ആണ്. പിയാനിസ്റ്റായി ആയാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.പോലീസ് ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഉണ്ണി മുകുന്ദനും വേഷമിടുന്നു. ശരത് ബാലന്‍ ആണ് മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള രീതിയിലേക്ക് തിരക്കഥ മാറ്റിയെഴുതിയത്.ഈ സിനിമയുടെ സംവിധായകനായ രവി കെ ചന്ദ്രന്‍ തന്നെയായിരുന്നു ഛായാഗ്രഹണം നിര്‍വഹിച്ചത്.
 
രാഷി ഖന്ന, മംമ്ത മോഹന്‍ദാസ്, സുരഭി ലക്ഷ്മി, ജഗദീഷ് എന്നിവരാണ് ഭ്രമത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article