ഓട്ടോ ഓടിച്ച് അന്ന രേഷ്മ രാജന്‍, യാത്രക്കാരനായി വിഷ്ണു ഉണ്ണികൃഷ്ണനും, രണ്ട് റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
വെള്ളി, 4 ജൂണ്‍ 2021 (11:12 IST)
വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനും ഒന്നിക്കുന്ന 'രണ്ട്' റിലീസിനൊരുങ്ങുന്നു.സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയാണ് ഇത്. നേഴ്‌സ് ആയാണ് അന്ന എത്തുന്നത്. സിനിമയില്‍ എത്തുന്നതിന് മുമ്പ് നേഴ്‌സായി നടി ജോലി നോക്കിയിരുന്നു. വാവ എന്ന നാട്ടിന്‍പുറത്തുകാരനായാണ് വിഷ്ണു എത്തുന്നത്. സിനിമയിലെ പുതിയ പോസ്റ്റര്‍ അന്ന രേഷ്മ രാജന്‍ പുറത്തിറക്കി. 
 
ഓട്ടോ ഡ്രൈവറായി മുന്‍ സീറ്റില്‍ ഇരിക്കുന്ന നടിയെയാണ് കാണാനാകുന്നത്. പിന്‍സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരനായി വിഷ്ണു ഉണ്ണികൃഷ്ണനെയും കാണാം.
 
ഇന്നത്തെ സാഹചര്യത്തില്‍ ജാതിമത രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഭയത്തെകുറിച്ചാണ് സിനിമ തുറന്നു പറയുന്നത്. വിഷ്ണു, അന്ന രേഷ്മ എന്നിവര്‍ക്കൊപ്പം ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ടിനി ടോം, സുധി കൊപ്പ, കലാഭവന്‍ റഹ്മാന്‍, ബാലാജി ശര്‍മ്മ, ഗോകുലന്‍,അനീഷ് ജി മേനോന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article