അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനം, പ്രചാരണ പരിപാടികളുടെ ഭാഗമായി നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 31 മെയ് 2021 (15:29 IST)
ഇന്ന് അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനം. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക, പുകയിലഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണു പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം.പുകയില വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായിരിക്കുകയാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും.
 
വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകളിലേക്ക്
 
'മെയ് 31 അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനമാണ്. ലക്ഷക്കണക്കിന് ആളുകള്‍ പുകയില ഉപയോഗത്തിലൂടെ പ്രതിവര്‍ഷം ക്യാന്‍സര്‍ രോഗികള്‍ ആകുകയും മരണമടയുകയും ചെയ്യുന്നു. അതോടെ അവരുടെ കുടുംബം അനാഥമായി ആക്കുകയാണ്. പുകയില ഉപയോഗം വേണ്ട എന്ന് തീരുമാനിക്കാന്‍ കഴിയണം. അതിലൂടെ നമ്മെയും നമ്മുടെ കുടുംബത്തെയും ഈ സമൂഹത്തെയും രക്ഷിക്കാം എന്ന വലിയ ഉത്തരവാദിത്വം നിറവേറ്റാന്‍ നമുക്ക് കഴിയും.
 
ഭാരത സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ലഹരി വിമുക്ത ഭാരതം പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും എന്‍എസ്എസിന്റെയും സഹകരണത്തോടെ പുകയില വിരുദ്ധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. ഞാനും ഈ സദ്ഉദ്യമത്തില്‍ പങ്കാളിയാവുകയാണ്. ഇതിന്റെ ലക്ഷ്യപ്രാപ്തിക്കായി നിങ്ങള്‍ ഓരോരുത്തരും ഈ ക്യാമ്പയിന്റെ ഭാഗമായി നമ്മുടെ നാടിന് പുകയില വിരുദ്ധ നാടാക്കി മാറ്റണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. നന്ദി'- വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍