ഇനിയും കാണാത്തവര്‍ കാണൂ,'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' വിജയത്തിന് നന്ദി പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

കെ ആര്‍ അനൂപ്

ശനി, 8 മെയ് 2021 (17:40 IST)
സാനിയ ഇയ്യപ്പനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിലെത്തി അടുത്തിടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി.സീ5ലൂടെ സ്ട്രീമിംഗ് തുടരുന്ന സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് നല്ല അഭിപ്രായമാണ് വന്നത്. ഇതിനെല്ലാം നന്ദി പറഞ്ഞുകൊണ്ട് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. സിനിമയെക്കുറിച്ച് ഓരോരുത്തരും പറഞ്ഞ കുറിപ്പുകള്‍ ചേര്‍ത്തൊരു പോസ്റ്ററും പങ്കു വെച്ചു കൊണ്ടാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.
 
'ഒരായിരം നന്ദി,കൃഷ്ണന്‍കുട്ടി പണി തുടങ്ങി ഇനിയും കാണാത്തവര്‍ സീ5 ല്‍ കാണുക'-വിഷ്ണു ഉണ്ണികൃഷ്ണന്‍ കുറിച്ചു.
 
സൂരജ് ടോം സംവിധാനം ചെയ്ത ചിത്രം ഒരു ഹൊറര്‍ ത്രില്ലറാണ്.ജിത്തു ദാമോദര്‍ ഡിഒപിയും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ബാഗ്രൗണ്ട് മ്യൂസിക് കൈകാര്യം ചെയ്യുന്നത് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ ആനന്ദ് മധുസൂദനനാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍