അണ്ണാത്തെ 90 ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയായി, രജനികാന്ത് ഡബ്ബിങ്ങ് ആരംഭിച്ചു

കെ ആര്‍ അനൂപ്
വെള്ളി, 30 ജൂലൈ 2021 (09:06 IST)
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ അണ്ണാത്തെ ഒരുങ്ങുന്നു. 90 ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയായി. കൊല്‍ക്കത്തയില്‍ പ്ലാന്‍ ചെയ്തിരുന്ന ചിത്രീകരണം കോവിഡ് കാരണം ചെന്നൈയിലേക്ക് മാറ്റിയിരുന്നു. ഇപ്പോഴിതാ തന്റെ ഭാഗത്തിന്റെ ഡബ്ബിങ്ങ് ആരംഭിച്ചിരിക്കുകയാണ് രജനി.അണ്ണാത്തെ ഈ വര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. ഇക്കഴിഞ്ഞ ആഴ്ചയിലായിരുന്നു രജനി തന്റെ ഭാഗത്തിന്റെ ചിത്രീകരണം ചെന്നൈയില്‍ പൂര്‍ത്തിയാക്കിയത്.  
 
സിരുതൈ ശിവനാണ് സംവിധാനം നിര്‍വഹിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പടയപ്പാ, അരുണാചലം തുടങ്ങിയ ചിത്രങ്ങള്‍ പോലെ ഒരു മാസ്സ് സിനിമ തന്നെ ആകും അണ്ണാത്തെ.നയന്‍താര ആണ് നായിക.കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.ഡി ഇമാന്‍ സംഗീതമൊരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article