വലിമൈ ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി അജിത്ത് ഇന്ന് ചെന്നൈയില്‍ എത്തും, റിലീസ് ഡേറ്റ് ഉടന്‍ പ്രഖ്യാപിക്കും

കെ ആര്‍ അനൂപ്

ചൊവ്വ, 13 ജൂലൈ 2021 (11:49 IST)
അജിത്തിന്റെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വലിമൈ മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.2021 ല്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. അജിത്ത് തന്റെ ചില ഭാഗങ്ങളുടെ ചിത്രീകരണം ഹൈദരാബാദില്‍ പൂര്‍ത്തിയാക്കി. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാനായി അടുത്ത 10 ദിവസത്തിനുള്ളില്‍ ടീം യൂറോപ്പിലേക്ക് പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍.അജിത്ത് ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തുമെന്നാണ് വിവരം.
 
10 ദിവസത്തിനുള്ളില്‍ ടീം യൂറോപ്പിലേക്ക് പോകും. 7 ദിവസത്തിനുള്ളില്‍ അവിടുത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം.യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഇതിന്റെ റെക്കോര്‍ഡിങ് ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. വൈകാതെ തന്നെ റിലീസ് തീയതി പ്രഖ്യാപിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍