കാര്‍ത്തിയും റഹ്മാനും ഉള്‍പ്പെടെ താരങ്ങള്‍ ഉള്‍പ്പടെയുള്ള രംഗങ്ങളാണ് പുതുച്ചേരിയില്‍ ചിത്രീകരിക്കുന്നത്. വിക്രം, ഐശ്വര്യ റായ് ബച്ചന്‍ എന്നിവര്‍ ഹൈദരാബാദില്‍ ടീമില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം 2022ല്‍ പുറത്തിറങ്ങും.ഹൈദരാബാദ് ഷെഡ്യൂളിന് ശേഷം ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.
ജയറാം,ചിയാന്‍ വിക്രം, ത്രിഷ, ജയം രവി, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, അശ്വിന്‍ കകുമാനു എന്നിവര്‍ ഉള്‍പ്പെടെ ഒരു വലിയ താരനിര ചിത്രത്തിലുണ്ട്.