ആ ഭാവങ്ങൾ പകർത്തിയത് ഇങ്ങനെ,'നവരസ' ടീസർ ബിടിഎസ് വീഡിയോയുമായി പാർവതി

കെ ആര്‍ അനൂപ്

ബുധന്‍, 14 ജൂലൈ 2021 (10:01 IST)
9 സിനിമകൾ 9ഭാവങ്ങൾ ഒരു ഹൃദയം എന്ന ടാഗ് ലൈനോടെ എത്തുന്ന മണിരത്‌നത്തിന്റെ നവരസ റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 6ന് നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രദർശനത്തിനെത്തും.ചിത്രത്തിന്റെ ടീസറിനും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഭയാനകം എന്ന രസത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 'ഇൻമയ്' എന്ന ചിത്രത്തിലാണ് പാർവതി അഭിനയിക്കുന്നത്.ആ ഭാവങ്ങൾ പകർത്തിയതെങ്ങനെ എന്ന് പങ്കുവയ്ക്കുകയാണ് നടി പാർവതി.
 
'ബോൾട്ട് ക്യാമറയ്ക്കൊപ്പമുള്ള വർക്ക് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാൽ രസകരവും', എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ നടി ഷെയർ ചെയ്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

സൂര്യ, രേവതി, പാർവതി, സിദ്ധാർത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, വിക്രാന്ത്, ഗൗതം കാർത്തിക്, ഐശ്വര്യ രാജേഷ്,പ്രസന്ന, നിത്യ മേനോൻ, ബോബി സിംഹ, പൂർണ, അശോക് സെൽവൻ, റോബോ ശങ്കർ, പ്രയാഗ മാർട്ടിൻ തുടങ്ങിയ വൻ താരനിരതന്നെ നവരസയിൽ ഉണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍