ശക്തമായ വേഷത്തില്‍ കനിഹ, സുരേഷ് ഗോപിയുടെ പാപ്പന്‍ വിശേഷങ്ങള്‍ !

കെ ആര്‍ അനൂപ്
ഞായര്‍, 2 മെയ് 2021 (11:10 IST)
ജോഷിയുടെ 'പാപ്പന്‍' എന്ന സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ എത്ര ആരാധകരുമായി പങ്കുവച്ചാല്ലും കനിഹയ്ക്ക് മതിയാവില്ല. കുറച്ചു നാളിന് ശേഷം വീണ്ടും മലയാളത്തില്‍ ശക്തമായ തിരിച്ചുവരവ് നടിക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഒരു ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് കനിഹ വിശേഷങ്ങള്‍ പറഞ്ഞത്.
 
ഇതിനുമുമ്പും പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളിലെല്ലാം താരത്തെ സാരി ഉടുത്താണ് കാണാനായത്.മുഖത്ത് അല്പം വിഷാദം ഉണ്ടെങ്കിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ തന്നെ നടി അവതരിപ്പിക്കും. ഈശ്വര വിശ്വാസിയായ കനിഹയുടെ കഥാപാത്രത്തിന് സുരേഷ് ഗോപിയുടെ കഥാപാത്രവുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്ന നിരവധി രംഗങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്. ഇരുവരും ഒരുമിച്ചുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article