ആദ്യമായി സുരേഷ് ഗോപിക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ട് ഗോകുല്‍, 'പാപ്പന്‍' വിശേഷങ്ങള്‍ !

കെ ആര്‍ അനൂപ്

ഞായര്‍, 2 മെയ് 2021 (09:01 IST)
സിനിമയിലെത്തി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കിട്ടാത്ത ഒരു സന്തോഷമാണ് മകനൊപ്പം ആദ്യമായി അഭിനയിക്കുമ്പോള്‍ സുരേഷ് ഗോപിക്ക്. ഗോകുലിനും അങ്ങനെ തന്നെയാണ്. അച്ഛനും മകനും അപ്പുറം നല്ല കൂട്ടുകാര്‍ കൂടിയായ ഇരുവരെയും ക്യാമറയ്ക്കു മുന്നില്‍ എത്തിച്ചത് സംവിധായകന്‍ ജോഷി ആയതിനാല്‍ ആരാധകര്‍ പുതിയ പ്രതീക്ഷയിലാണ്. ഗോകുലിനൊപ്പം അഭിനയിക്കാനാതിന്റെ സന്തോഷം സുരേഷ് ഗോപിയും പങ്കുവയ്ക്കാന്‍ മറന്നില്ല. 
 
'എബ്രഹാം മാത്തനും മൈക്കിളും പപ്പാനില്‍ നിന്ന്'- സുരേഷ് ഗോപി കുറിച്ചു.
 
പാപ്പന്റെ മകള്‍ ഐപിഎസ് ഈ വേഷത്തില്‍ നീത പിള്ള എത്തും. സുരേഷ് ഗോപിയുടെ ഭാര്യയായി നൈല ഉഷ വേഷമിടുന്നു. ചിത്രത്തില്‍ ഗോകുല്‍ സുരേഷും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍