പാപ്പനായി നടന്‍ ജീവിക്കുകയായിരുന്നു.
തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാകാന്‍ സാധ്യതയുണ്ടെന്ന സൂചനയും അദ്ദേഹം നല്‍കി.എബ്രഹാം മാത്യു മാത്തന്‍ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. ഇതൊരു മാസ്സ്-ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കുമെന്നാണ് കരുതുന്നത്.
വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.സണ്ണി വെയ്ന്‍, ഗോകുല്‍ സുരേഷ്, നൈല ഉഷ, നീത പിള്ള എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.ആര്‍ജെ ഷാനാണ് കഥ എഴുതിയിരിക്കുന്നത്.അജയ് ഡേവിഡ് കാച്ചാപ്പള്ളി ചായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ജേക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഡേവിഡ് കാച്ചാപ്പള്ളി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.