'ഒറ്റക്കൊമ്പന്‍'ന് മുമ്പ് 'കടുവ' തുടങ്ങുന്നു, പുതിയ വിശേഷങ്ങളുമായി പൃഥ്വിരാജ്

കെ ആര്‍ അനൂപ്

ശനി, 17 ഏപ്രില്‍ 2021 (08:55 IST)
പൃഥ്വിരാജിന്റെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കടുവ. സിനിമയെ കുറിച്ചുളള പുതിയ വിവരങ്ങള്‍ക്കുമായി കാതോര്‍ക്കുകയാണ് ഓരോരുത്തരും. ഇവര്‍ക്കെല്ലാമായി ഒരു സന്തോഷവാര്‍ത്ത രാവിലെ തന്നെ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. കടുവയുടെ ചിത്രീകരണം ആരംഭിക്കുന്നു. സിനിമയുടെ പുത്തന്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് നടന്‍ ഇക്കാര്യം അറിയിച്ചത്.
 
'അവര്‍ക്ക് ഒരു പോരാട്ടം വേണമായിരുന്നു. അവന്‍ അവര്‍ക്ക് ഒരു യുദ്ധം തന്നെ നല്‍കി!''- പൃഥ്വിരാജ് കുറിച്ചു.
 
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ഈ സിനിമയിലെ പൃഥ്വിരാജിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍