പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രം സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണ്‍ ആണ് നിര്‍മിക്കുന്നത്. സംവിധായകനും സുജിന്‍ സുജാതനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഓപ്പറേഷന്‍ ജവയ്ക്ക് ക്യാമറ ചലിപ്പിച്ചത് സിദ്ദിഖ് തന്നെയാണ്. മറ്റു അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.