സിനിമ പ്രേമികള്‍ നെഞ്ചിലേറ്റിയ സൂര്യ ചിത്രമായിരുന്നു 'സൂരറൈ പോട്ര്. നെടുമാരന്റെയും ബൊമ്മിയുടെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഒ.ടി.ടി റിലീസായി എത്തിയ സൂര്യ- അപര്‍ണ ബാലമുരളി ചിത്രം ഇനി ബിഗ് സ്‌ക്രീനില്‍ കാണാം. ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് 'സൂരറൈ പോട്ര് തിരഞ്ഞെടുക്കപ്പെട്ടു.അവസാന റൗണ്ടിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, വരും ദിവസങ്ങളില്‍ ബിഗ് സ്‌ക്രീനില്‍ ചിത്രം കാണാം.
ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 'സൂരരൈ പോട്ര്' പ്രദര്‍ശിപ്പിക്കുന്നത് ആരാധകര്‍ക്ക് സന്തോഷം തരുന്ന കാര്യമാണ്. അതിനാല്‍ തന്നെ ബിഗ് സ്‌ക്രീനുകളില്‍ ചിത്രം കാണുവാനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും.എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി സുധ കൊങ്കാര ഒരുക്കിയ ചിത്രത്തില്‍ സൂര്യയും അപര്‍ണ ബാലമുരളിയും ഗംഭീര പ്രകടനം തന്നെ കാഴ്ച വെച്ചു.ജി വി പ്രകാശിന്റെ സംഗീതവും എടുത്തുപറയേണ്ടതാണ്.