പവര്‍സ്റ്റാറില്‍ രണ്ട് ഗണ്‍ ഫൈറ്റ് അടക്കം ആറ് ഫൈറ്റ് സീനുകള്‍, ചിത്രീകരണം ഈ വര്‍ഷം അവസാനം : ഒമര്‍ ലുലു

കെ ആര്‍ അനൂപ്
ശനി, 10 ജൂലൈ 2021 (12:11 IST)
ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന പവര്‍ സ്റ്റാറായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയെ കുറിച്ചൊരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനാണ് പദ്ധതി ഇടുന്നത്.
 
'എന്റെ സ്വപ്നം പവര്‍സ്റ്റാര്‍ സിനിമ കോവിഡ് മൂന്നാംതരംഗം കഴിഞ്ഞ് ഈ വര്‍ഷം അവസാനത്തോടെ തുടങ്ങാന്‍ പറ്റും എന്ന് വിചാരിക്കുന്നു.2 Gun fight അടക്കം ആറ് ഫൈറ്റാണ് പവര്‍സ്റ്റാറില്‍ ഉള്ളത് വല്ല്യ പറക്കലും ഓവര്‍ slow motion, ഗ്രാവിറ്റി മറന്നുള്ള ഫൈറ്റും വേണ്ടാ എന്നാണ് എന്റെയും ബാബു ആന്റണി ചേട്ടന്റെയും തീരുമാനം'-ഒമര്‍ ലുലു കുറിച്ചു.
 
വലിയ താരനിര തന്നെ സിനിമയിലുണ്ട്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവരെ കൂടാതെ ഹോളിവുഡ് നടന്‍ ലൂയിസ് മാന്‍ഡിലറും അമേരിക്കന്‍ ബോക്സിങ് താരം റോബര്‍ട്ട് പര്‍ഹാമും കന്നഡ താരം ശ്രേയസ് മഞ്ജുവും ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article