#6YearsOfBaahubali |റിലീസ് ചെയ്ത് ആദ്യ പത്ത് ദിവസത്തിനുള്ളില്‍ 335 കോടി കളക്ഷന്‍, തീയേറ്ററുകള്‍ ആഘോഷമാക്കിയത് സിനിമ,ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഓര്‍മ്മകളില്‍ പ്രഭാസ്

കെ ആര്‍ അനൂപ്
ശനി, 10 ജൂലൈ 2021 (12:08 IST)
ഇന്ത്യന്‍ സിനിമ ലോകം ആഘോഷമാക്കിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. റിലീസ് ചെയ്ത് ആറു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സിനിമയുടെ തരംഗം തീരുന്നില്ല. അതൊരു സിനിമാറ്റിക് മാജിക് ആണെന്ന് വിശേഷിപ്പിച്ചുകൊണ്ട് ബാഹുബലി ഓര്‍മ്മകളാണ് നടന്‍ പ്രഭാസ്. 
 
'ബാഹുബലിയുടെ ആറ് വര്‍ഷങ്ങള്‍,രാജ്യത്തും ലോകമെമ്പാടും സിനിമാറ്റിക് മാജിക്കിന്റെ തരംഗങ്ങള്‍ സൃഷ്ടിച്ച ടീം'- ബാഹുബലിയിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് പ്രഭാസ് കുറിച്ചു.
 
 2015 ജൂലൈ 10ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ബാഹുബലി : ദ ബിഗിനിങ്. റിലീസ് ചെയ്ത് ആദ്യ പത്ത് ദിവസത്തിനുള്ളില്‍ തന്നെ 335 കോടി രൂപ കളക്ഷന്‍ നേടി. ആദ്യമായി 1000 കോടി കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമായിരുന്നു ബാഹുബലി. ഏഴു ഭാഷകളിലായി നിര്‍മ്മിച്ച ബാഹുബലി 1700 കോടിയിലധികം രൂപ കളക്ഷന്‍ നേടി.
 
പ്രഭാസ്, റാണ, രമ്യ കൃഷ്ണന്‍, സത്യരാജ്, അനുഷ്‌ക, തമന്ന എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി സീരിയസ് ബോക്‌സോഫീസ് റെക്കോര്‍ഡുകളെ തിരുത്തിക്കുറിച്ച സിനിമകളായിരുന്നു.ബാഹുബലി : ദ കണ്‍ക്ലൂഷന്‍ 2017 ഏപ്രില്‍ മാസം പ്രദര്‍ശനത്തിനെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article