ലാല്‍ജോസും ഹൃദയം സിനിമയിലെ കലേഷും,'ഇമ്പം' വരുന്നു,ഫസ്റ്റ് ലുക്ക് ഉടന്‍ എത്തും

കെ ആര്‍ അനൂപ്
ബുധന്‍, 13 ജൂലൈ 2022 (13:00 IST)
ഹൃദയം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ കലേഷ് രാമാനന്ദ് നെഗറ്റീവ് റോളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഇമ്പം.ദീപക് പറമ്പോള്‍ ആണ് നായകന്‍. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍ എത്തുമെന്ന് കലേഷ് .
 
താന്‍ ആദ്യമായാണ് മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് കലേഷ് പറഞ്ഞിരുന്നു. നടന്റെ ഭാഗത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയായി. 
 
ശ്രീജിത്ത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാലു അലക്‌സ്, ലാല്‍ ജോസ്, ഇര്‍ഷാദ് അലി, നവാസ് വള്ളിക്കുന്ന്, മീരാ വാസുദേവന്‍, ദിവ്യ എം നായര്‍ ,ദര്‍ശന സുദര്‍ശന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article