SG 253: റിലീസ് മുന്‍കൂട്ടി പ്രഖ്യാപിച്ച് സുരേഷ് ഗോപി-ജിബു ജേക്കബ് ചിത്രം, പ്രദര്‍ശനത്തിന് എത്തുന്നത് ഈ ദിവസം !

കെ ആര്‍ അനൂപ്

തിങ്കള്‍, 11 ജൂലൈ 2022 (09:05 IST)
സുരേഷ് ഗോപിയെ നായകനാക്കി സംവിധായകന്‍ ജിബു ജേക്കബ് ഒരുക്കുന്ന മേ ഹും മൂസ ചിത്രീകരണം പൂര്‍ത്തിയായി.പൂനം ബജ്വയാണ് നായിക. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തില്‍ തന്നെ തീര്‍ക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. 
 
സെപ്റ്റംബര്‍ 30 ന് സിനിമ പ്രദര്‍ശനത്തിന് എത്തിക്കും എന്നാണ് നിര്‍മ്മാതാവ് തോമസ് തിരുവല്ലയുടെ പറഞ്ഞത്.സുരേഷ് ഗോപിയുടെ 253-ാമത്തെ ചിത്രത്തിനായി കാത്തിരിക്കാം.
 
1998 ല്‍ തുടങ്ങി 2019 ല്‍ അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ ചിത്രത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.
 പൂനം ബജ്‌വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് ,ജോണി ആന്റണി, സലിം കുമാര്‍, മേജര്‍ രവി, ഹരീഷ് കണാരന്‍, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ധ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
റുബീഷ് റെയ്ന്‍ തിരക്കഥ ഒരുക്കുന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം.ശ്രീനാഥ് ശിവശങ്കരന്‍ ?സംഗീതമൊരുക്കുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍