'ആറാട്ട്' ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക്, ഒരിക്കല്‍ കൂടി നെയ്യാറ്റിന്‍കര ഗോപന്റെ വേഷമണിഞ്ഞ് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
ചൊവ്വ, 9 മാര്‍ച്ച് 2021 (11:07 IST)
മോഹന്‍ലാലിന്റെ 'ആറാട്ട്' തീയേറ്ററില്‍ കാണാനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. സിനിമയുടെ ബാക്കിയുള്ള ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചു. മോഹന്‍ലാലിനൊപ്പമുളള കുറച്ച് ഭാഗങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഒരാഴ്ചയ്ക്കുള്ളില്‍ ടീം മുഴുവന്‍ ഷൂട്ടിംഗും പൂര്‍ത്തിയാക്കും. ഫെബ്രുവരി 12ന് എറണാകുളത്ത് അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയെങ്കിലും ബാക്കിയുള്ള ഭാഗങ്ങള്‍ മാര്‍ച്ച് മാസത്തില്‍ ചിത്രീകരിക്കാനായിരുന്നു ടീം പദ്ധതിയിട്ടിരുന്നത്.
 
മോഹന്‍ലാലിന്റെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.സൂപ്പര്‍സ്റ്റാറിനെ മെറൂണ്‍ ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചാണ് കാണാനാവുന്നത്.അദ്ദേഹത്തിന്റെ മരണമാസ് ലുക്ക് ശ്രദ്ധ നേടുകയാണ്.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്. നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍ വേഷമിടുന്നു. ശ്രദ്ദ ശ്രീനാഥ് ഐ.എ.എസ് ഉദ്യോഗസ്ഥയായാണ് വേഷമിടുന്നത്. അടിപൊളി ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article